സുഡാന്‍ പ്രതിസന്ധി: ഡാര്‍ഫറില്‍ അതിക്രമങ്ങളും കൂട്ടക്കൊലകളും രൂക്ഷമാകുന്നു
സുഡാനിലെ ആഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുകയാണ്. രാജ്യത്തെ സൈന്യമായ സുഡാന്‍ ആംഡ് ഫോഴ്സും വിമതരായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു വര്‍ഷത്തിലധികമായി തുടരുകയാണ്. ആര്‍എസ്എഫ് അടുത്തിടെ എല്‍ ഫാഷര്‍ നഗരം പിടിച്ചെടുത്തതിന് ശേഷം, പ്രത്യേകിച്ച് ഡാര്‍ഫര്‍ മേഖലയില്‍ അതിക്രമങ്ങളും കൂട്ടക്കൊലകളും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എല്‍ ഫാഷറില്‍ ആര്‍എസ്എഫ് വ്യവസ്ഥാപിതമായി കൂട്ടക്കൊലകള്‍ നടത്തുകയാണെന്ന് ആരോപണമുണ്ട്. സൗദി ഹോസ്പിറ്റലില്‍ മാത്രം ഏകദേശം 460 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വടക്കന്‍ ഡാര്‍ഫര്‍ പ്രവിശ്യ പൂര്‍ണ്ണമായി ആര്‍എസ്എഫ് നിയന്ത്രണത്തിലായതോടെ പ്രദേശത്ത് നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്.

ആശുപത്രിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണവും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍എസ്എഫ് അംഗങ്ങള്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയതായും, പിന്നീട് തിരിച്ചെത്തി മറ്റ് ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും വെടിവച്ച് കൊന്നതായും തുടര്‍ന്ന് അവശേഷിക്കുന്നവരെയും ഇല്ലാതാക്കാന്‍ രണ്ടാമതും എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ 18 മാസമായി എല്‍ ഫാഷറിനെ വളഞ്ഞിരിക്കുന്ന ആര്‍എസ്എഫ് വീടുകളിലും ആശുപത്രികളിലും ആക്രമണം നടത്തുകയും നിരവധി ആളുകളുടെ മരണത്തിനും വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ക്കും കാരണമാവുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളും ആര്‍എസ്എഫിനെ എതിര്‍ക്കുന്നവരും ഉള്‍പ്പെടെ ഏകദേശം 2,000~ത്തിലധികം പേര്‍ ഇതിനോടകം കൊല്ലപ്പെട്ടതായാണ് കണക്കുകള്‍
- dated 04 Nov 2025

Comments:

Keywords: Other Countries - Otta Nottathil - sudan_issue_tough Other Countries - Otta Nottathil - sudan_issue_tough,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.